Tuesday, February 15, 2011

ആദ്യ പ്രണയം

ആദ്യ പ്രണയം

ഒരു പുലരിത്തുടുപ്പിന്‍റെ
പുളകങ്ങള്‍ പോലെ
ഒരീറന്‍കാറ്റിന്‍റെ സൗരഭ്യം പോലെ
ഒഴുകിവന്നെന്നെ തഴുകിയുണര്‍ത്തിയ
ഓമല്‍ കിനാവേ പൂങ്കിനാവേ
നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും


നമ്രമുഖവുമായ്‌ മന്ദമായാത്രയും
ഒരു ചില്ലുവളപോലുമില്ലാ കരങ്ങളും
ലാളിത്യമേറുമാ വേഷങ്ങളും
എങ്ങനെ ഞാന്‍ മറക്കും

കനകമണിയാത്ത പെണ്ണെ
കരളിന്‍മണിച്ചെപ്പില്‍ നിത്യവും
മുത്തുകള്‍ നിറയ്ക്കുന്ന പെണ്ണെ
നിന്നെ ഞാനെന്നേ മനസ്സില്‍ പ്രതിഷ്ഠിച്ചു
എന്നേ ഞാനാരാധന തുടങ്ങീ
ഇനി നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും

5 comments:

ഷാഹുല്‍ പണിക്കവീട്ടില്‍ said...

കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യമായി എഴുതിയ കവിത. അന്ന് വേദികളില്‍ ചൊല്ലി തിമിര്‍ത്ത പ്രണയം

Muhammed Sageer Pandarathil said...

മിക്കവരുയെയും ആദ്യ പ്രണയം, വിരഹമാണല്ലേ?

ഷാഹുല്‍ പണിക്കവീട്ടില്‍ said...

It was written in 1972. Now it copied from my heart. I am unable to retrieve all the old happenings which left behind except this, that means love never die.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രണയത്തിന്റെ ഭാഷ അന്നും ഇന്നും ഒന്ന് തന്നെ.

നാമൂസ് said...

നാട്ടു വഴിയിലെ ഇന്നലെകളില്‍ കയ്പ്പ് രുചിക്കുന്നുവല്ലോ..?