Tuesday, August 10, 2010

ഇരകള്‍

നിനവില്‍
നീരാളി വെയില്‍കായുന്നു
നിദ്രയില്‍
നരികള്‍ ഇരതേടുന്നു

പ്രളയമെടുത്ത
പ്രണയതുരുത്തില്‍
ഒറ്റപ്പെട്ട നിലവിളി
മുങ്ങിത്താഴുന്നു

തോണിയില്ലാത്ത കടവില്‍
കാട്ടാനകൂട്ടങ്ങള്‍ ദാഹംതീര്‍ക്കുന്നു
നീന്താനറിയാത്തവന്‍റെ
വനരോദനം കീറിമുറിഞ്ഞു തീറ്റയാകുന്നു

1 comment:

Unknown said...

ആദ്യ വായനയില്‍ ഒന്നും പിടികിട്ടിയില്ല!ഒരു പോസ്റ്റ് മോഡേണാണെന്ന് (അത്യാധുനീകം)കരുതുന്നു.വായിക്കട്ടെ ഒന്നു രണ്ടു വട്ടം എന്നിട്ട് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കട്ടെ!