പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
മായാത്ത വ്യഥയുടെ ശിലാതലത്തില്‍
വീണു ചിതറുന്നോരോര്‍മ്മതന്‍ ചീളുകള്‍
വീണ്ടുമെന്‍ നെഞ്ചകം കീറുന്നു
കരയാന്‍ തുടുത്ത കരള്‍നോവുകള്‍
കനലായ് പെയ്യുന്ന മൂകരാവില്‍
കാട്ടുമരചില്ലയിലെ ഇരുള്‍പ്പടര്‍പ്പില്‍
കൂടില്ലാക്കിളിയുടെ തേങ്ങലായ്
ഒഴുകിയെത്തെന്നു നിന്നുയിരിന്‍ നാദം
ഒറ്റക്കമ്പി വീണാരോദനം പോല്‍
തീരത്തൊടുങ്ങുന്ന തിരയായ് വന്നെന്നെ
തരളിതമാക്കുന്ന പരിഭവങ്ങള്‍
വെയില്‍ചുറ്റി പാറുന്ന മഴച്ചാറ്റലായ്
വിസ്മയമാനത്ത് മാരിവില്ലാകുന്നു
ഇനിയും തെളിയാത്ത വിഭാതത്തിലെവിടെയോ
ഇത്തിരി തുടുക്കതിര് നമുക്കുമുണ്ടാകാം
കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക
4 comments:
പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക അസാധ്യമായിരിക്കുന്ന ഈ കാലത്ത് ഈ കവിതക്ക് പ്രധാന്യമുണ്ട്. നന്നായിരിക്കുന്നു.
അതിനാണ് സഗീറേ...പറഞ്ഞത് , കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക.....കാറ്റ് കെടുത്താതെ വട്ടംപിടിക്കുക - എന്ന്.ഒരു തുടുക്കതിരിനെ കാത്തിരിക്കാം എന്ന് കവിഭാവന ആകാമെങ്കിലും,
ഇവിടെ നമുക്ക് കാത്തിരിക്കാന്‍ സമയമില്ല,പൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷവും, പിന്തുടരുന്നു വരുന്ന ഭയാനക വാര്ത്തകില്‍ നിന്നും മുഖം തിരിക്കാനാകുന്നില്ല. കാത്തിരിപ്പ് അസഹ്യവും,ഭീതിതവുമാണ്,എന്നെ സംബന്ധിചെങ്കിലും.
അതെ ഒരു കുഞ്ഞു നാളമെങ്കിലും അണയാതെ സൂക്ഷിക്കാം.
ഇനിയും തെളിയാത്ത ആ പ്രഭാതതിനായി സ്നേഹത്തിന്റെ ചൂട് ഒരുക്കി വെക്കുന്നു ആരോ...കവിത വായിചെന്റെ പ്രണയത്തെ....ബന്ധങ്ങളെ....സൌഹൃദങ്ങളെ...ഒന്ന് മുറക്കെ പിടിക്കട്ടെ ഞാന്‍ ഇത്തിരി നേരം മൌനമായി.....നന്ദി....
Post a Comment