Thursday, November 3, 2011

ചിരവ



ചുമരില്‍ ചാരിയിരുന്ന്
വിശ്രമിക്കുമ്പോൾ
പഴയ കൂട്ടുകാരെ
ഇന്നും ഓർക്കാറുണ്ട്

എത്ര തടിമിടുക്കും
ഉശിരും ഉണ്ടായിരുന്നതാ
എന്നിട്ടും
മൂലയ്ക്കലിരുത്തിയില്ലേ
മെയ്യനങ്ങാതെ ഇരുന്ന്
മുടിഞ്ഞു മണ്ണായില്ലേ
ഉരലും ഉലക്കയും
എന്ത് ഗർവ്വായിരുന്നു

അമ്മിയുടെ കാര്യവും
ഇപ്പോൾ കഷ്ടം തന്നെ
ആർക്കും വേണ്ടാതായി
എത്ര പീഡനം സഹിച്ചതാ
പിള്ളയും തിരിഞ്ഞ് നോക്കാറില്ല 
അലഞ്ഞ് തിരിയുന്ന അനാഥക്കുട്ടി


ഓ ഈ വെറ്റ്ഗ്രൈണ്ടറിന്‍റെ
ഒടുക്കത്തെ ഒരു ശബ്ദം
കൊച്ചമ്മയുടെ സ്വഭാവം തന്നെയാണ്
അഹങ്കാരി! എല്ലാവരേയും ഓടിച്ചില്ലേ
ഇടയക്ക്‌ ഞാനൊന്നു മാന്താറുണ്ട്
ഇനി എന്നാണാവോ എന്‍റെ ഊഴം


നടു ഒടിയുന്നവരെ ആര്‍ക്കും വേണ്ട
നടു വളയക്കുന്നവരെ മാത്രം മതി

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നടു ഒടിയുന്നവരെ ആര്‍ക്കും വേണ്ട
നടു വളയക്കുന്നവരെ മാത്രം മതി!സത്യം!........നന്നായിരിക്കുന്നു.

Akbar said...

ഓ ഈ വെറ്റ്ഗ്രൈണ്ടറിന്‍റെ
ഒടുക്കത്തെ ഒരു ശബ്ദം
കൊച്ചമ്മയുടെ സ്വഭാവം തന്നെയാണ്
അഹങ്കാരി! എല്ലാവരേയും ഓടിച്ചില്ലേ.

അതെ, അഹങ്കാരികള്‍ നമ്മുടെ പൈതൃകത്തെ തനതായ രീതികളെ എല്ലാം ഓടിച്ചു. പകരം പൊങ്ങച്ചത്തിന്റെ ഊണ്‍ മേശയില്‍ മായം കലര്‍ന്നതിനെ നമ്മള്‍ അരുചിയോടെ കഴിച്ചു കൃത്രിമ എമ്ബക്കമിടുന്നു. കാലം പോയ ഒരു പോക്കേ !! കുറഞ്ഞ വരികളില്‍ ഒരു നല്ല ആശയം ഉണ്ട് ഈ കവിതയില്‍.