ആകാശം തൊടാന്‍
മലകയറിപ്പോയ കാറ്റ്
തിരികെ വന്നില്ല
കടല്‍ കാണാന്‍ പോയ പുഴയും
മരുമണ്ണില്‍ വിളഞ്ഞ രാപ്പകലിനു
വേവ് കൂടിയതിനാല്‍
ചുള്ളികമ്പുകള്‍ മുഴുവന്‍
എരിഞ്ഞ് തീരുന്നു
വഴി മറന്നിട്ടല്ല
മറ്റൊരു വഴി കാണാത്തത് കൊണ്ടാണ്
തടവറ ചാടാത്തത്
Thursday, June 10, 2010
Monday, August 17, 2009
പുസ്തകം
അടിവരയിട്ടു
അടയാളപെടുത്താതെപോയ
അനുഭവങ്ങളെല്ലാം
അലസം മറിച്ചുപോയ
താളുകളിലായിരുന്നു
പുനർവായനയില്ലാതെ
അടച്ചു വെച്ച
പുസ്തകത്തിൽ
തിരുത്താൻ മടിക്കുന്ന
അക്ഷര തെറ്റുകളും
അലങ്കാര പദങ്ങളും
പുഴുക്കളായ് തിന്നുമുടിക്കുന്ന
പുസ്തകം
ഉള്ളടക്കങ്ങൾ
പഠിക്കാത്ത
വായിക്കപ്പെടാതെ പോകുന്ന
വരികളും വരകളും
തെളിയാത്ത വിളക്കുമരംപോലെ
ദിക്ക് തെറ്റിക്കുന്നു
ദേശാടനക്കാരുടെ യാത്ര
ദിശ മാറി ദുരിതത്തിലൊടുങ്ങുന്നു
കൂട്ടം തെറ്റി മേയുന്നോരും
സ്നേഹകുരുക്കിൽ പെടുന്നോരും
സ്വാതന്ത്ര്യത്തിൻറെ ദുസ്വാദ്
അനുഭവിച്ചറിയുമ്പോള്‍
കലവും പാത്രവും
കഴുകി കമിഴ്ത്തിയുട്ടുണ്ടാകും
അടയാളപെടുത്താതെപോയ
അനുഭവങ്ങളെല്ലാം
അലസം മറിച്ചുപോയ
താളുകളിലായിരുന്നു
പുനർവായനയില്ലാതെ
അടച്ചു വെച്ച
പുസ്തകത്തിൽ
തിരുത്താൻ മടിക്കുന്ന
അക്ഷര തെറ്റുകളും
അലങ്കാര പദങ്ങളും
പുഴുക്കളായ് തിന്നുമുടിക്കുന്ന
പുസ്തകം
ഉള്ളടക്കങ്ങൾ
പഠിക്കാത്ത
വായിക്കപ്പെടാതെ പോകുന്ന
വരികളും വരകളും
തെളിയാത്ത വിളക്കുമരംപോലെ
ദിക്ക് തെറ്റിക്കുന്നു
ദേശാടനക്കാരുടെ യാത്ര
ദിശ മാറി ദുരിതത്തിലൊടുങ്ങുന്നു
കൂട്ടം തെറ്റി മേയുന്നോരും
സ്നേഹകുരുക്കിൽ പെടുന്നോരും
സ്വാതന്ത്ര്യത്തിൻറെ ദുസ്വാദ്
അനുഭവിച്ചറിയുമ്പോള്‍
കലവും പാത്രവും
കഴുകി കമിഴ്ത്തിയുട്ടുണ്ടാകും
Monday, May 25, 2009
പ്രണയം
ബോധ നിലങ്ങളിൽ
പുലരിത്തുടിപ്പ് പോൽ
നിദ്രാവനങ്ങളിൽ
നിലാപ്പൂവുപോൽ
രാവിന്‍റെ വിമൂകതയിൽ
ഒറ്റക്കിളി പാട്ടുപോൽ
നിനവിന്‍റെ തീരത്ത്
ഈറൻ കാറ്റുപോൽ
ഒഴുകി പരന്ന് നിറയുന്നു
ഇഷ്ടങ്ങളിൽ ഇണകളിൽ
അകലങ്ങളിൽ
വേവലാതിയുടെ വേനൽ
അരികിൽ
പൊഴിയും ആലിപ്പഴം
പ്രളയമാകാതെ വറ്റിയാൽ
വരണ്ടു മരുഭൂമിയാകും
മനസ്സിലെ മരീചികകള്‍
മൗന നൊമ്പരത്തിന്റെ
മണൽക്കാടുകൾ
പുലരിത്തുടിപ്പ് പോൽ
നിദ്രാവനങ്ങളിൽ
നിലാപ്പൂവുപോൽ
രാവിന്‍റെ വിമൂകതയിൽ
ഒറ്റക്കിളി പാട്ടുപോൽ
നിനവിന്‍റെ തീരത്ത്
ഈറൻ കാറ്റുപോൽ
ഒഴുകി പരന്ന് നിറയുന്നു
ഇഷ്ടങ്ങളിൽ ഇണകളിൽ
അകലങ്ങളിൽ
വേവലാതിയുടെ വേനൽ
അരികിൽ
പൊഴിയും ആലിപ്പഴം
പ്രളയമാകാതെ വറ്റിയാൽ
വരണ്ടു മരുഭൂമിയാകും
മനസ്സിലെ മരീചികകള്‍
മൗന നൊമ്പരത്തിന്റെ
മണൽക്കാടുകൾ
Wednesday, January 28, 2009
ഭീരു
കടലുണ്ടെന്നുള്ളിൽ
തിരകളില്ലാതെ
തീരമുണ്ടെന്നിൽ
പുഴയില്ലാതെ
അഗ്നിയുണ്ടെൻ നെഞ്ചിൽ
ആളിപ്പടരാതെ
ആകാശമുണ്ടതിൽ
മഴമേഘങ്ങളില്ലാതെ
വേനൽ പുതപ്പിൽ
പൊള്ളുന്ന ഭൂമിപോൽ
ചുട്ടുപഴുത്തെരെൻ മൗനം
അതിതാപ മർദ്ധത്തിൽ
പൊട്ടിച്ചിതറുമ്പോൾ
ഏതെങ്കിലുമൊരു ചീളിൽ
കാലം കോറിയിട്ടുണ്ടാകും
എന്‍റെ പേര്, ഭീരു
തിരകളില്ലാതെ
തീരമുണ്ടെന്നിൽ
പുഴയില്ലാതെ
അഗ്നിയുണ്ടെൻ നെഞ്ചിൽ
ആളിപ്പടരാതെ
ആകാശമുണ്ടതിൽ
മഴമേഘങ്ങളില്ലാതെ
വേനൽ പുതപ്പിൽ
പൊള്ളുന്ന ഭൂമിപോൽ
ചുട്ടുപഴുത്തെരെൻ മൗനം
അതിതാപ മർദ്ധത്തിൽ
പൊട്ടിച്ചിതറുമ്പോൾ
ഏതെങ്കിലുമൊരു ചീളിൽ
കാലം കോറിയിട്ടുണ്ടാകും
എന്‍റെ പേര്, ഭീരു
Subscribe to:
Posts (Atom)